Local newsMALAPPURAM
ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻറിന് സ്വീകരണം


തിരൂർ: കേരള ഫുട്ബോൾ അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മയൂര ജലീലിന് വ്യാപാരി വ്യവസായി സമിതി ചെറിയ മുണ്ടം യൂണിറ്റ് സ്വീകരണംനൽകി. തലക്കടത്തൂരിൽ നടന്ന പരിപാടി യൂണിറ്റ് പ്രസിഡന്റ് പി.ടി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. ചടങ്ങ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ദിനേശ് ഉദ്ഘാടനംചെയ്തു. സീനത്ത് ഇസ്മായിൽ, ജാഫർ, ഹസ്സൻ, വേലായുധൻ, ആബിദ്, അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.
