ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ;പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി

ജി​ല്ല​യി​ലെ ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​സ​മ്പത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​മാ​യാണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ  പ്ര​ത്യേ​ക സ്‌​ക്വാ​ഡ്

പൊന്നാനി:ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ  പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി.ജി​ല്ല​യി​ലെ ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​സ​മ്പത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​മാ​യാണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ  പ്ര​ത്യേ​ക സ്‌​ക്വാ​ഡ്. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു. ജ​ല​മ​ലി​നീ​ക​ര​ണം, അ​മി​ത മ​ത്സ്യ​ബ​ന്ധ​നം, ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ചെ​ടു​ക്ക​ല്‍, നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍ എ​ന്നി​വ മൂ​ലം ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ സ​മ്ബ​ത്ത് കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി​യ​ത്.
തു​രു​മ്ബു നി​ക്ഷേ​പി​ച്ച്‌ മീ​ന്‍പി​ടി​ക്കു​ക, ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​ത്തി​ന്റെ പ്ര​ജ​ന​ന​കാ​ല​ത്തു​ള്ള മീ​ന്‍പി​ടി​ത്തം, അ​ന​ധി​കൃ​ത കു​റ്റി​വ​ല​ക​ള്‍, കൃ​ത്രി​മ​പാ​രു​ക​ള്‍, കു​രു​ത്തി വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ ബ​ന്ധ​നം, മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വ​ന്‍തോ​തി​ല്‍ പി​ടി​ച്ചെ​ടു​ക്ക​ല്‍ എ​ന്നി​വ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യാ​ല്‍ 15,000 രൂ​പ പി​ഴ​യും ആ​റ് മാ​സം ത​ട​വ് ശി​ക്ഷ​യും ല​ഭി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ബി​യ്യം കാ​യ​ല്‍ പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പു​ഴ, കാ​യ​ല്‍ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന സ​മ​യ​മാ​യ​തി​നാ​ല്‍ ചെ​റു​വ​ല​ക​ളും കൂ​ടു​ക​ളും ഉ​പ​യോ​ഗി​ച്ച്‌ മീ​ന്‍ പി​ടി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്താ​തെ മ​ത്സ്യം പി​ടി​ക്കു​ന്ന​തു വി​ല്‍​പ​ന ന​ട​ത്തു​ന്ന​തും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ക​ന​ത്ത​മ​ഴ​യി​ല്‍ ജ​ലാ​ശ​യ​ങ്ങ​ള്‍ നി​റ​ഞ്ഞു മ​ത്സ്യ​ങ്ങ​ള്‍ മു​ട്ട​യി​ടു​ന്ന സ​മ​യ​മാ​ണി​ത്. മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ പി​ടി​കൂ​ടി​യാ​ല്‍ ഇ​ത്ത​രം മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശം സം​ഭ​വി​ക്കും.​ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി പ​ല മ​ത്സ​ര​ങ്ങ​ളും വം​ശ​നാ​ശം നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം സം​ബ​ന്ധി​ച്ച്‌ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ര്‍​ക്ക് വി​വ​രം ന​ല്‍​കാം. ഫോ​ണ്‍: 8921526393.

Recent Posts

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു,സുഹൃത്ത് അറസ്റ്റില്‍; കൊലപാതകം 5000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…

50 minutes ago

ലഹരി വേട്ടയ്‌ക്ക് എഐയുമെത്തുന്നു, ഒന്നിന്റെ വില അരലക്ഷത്തിലധികം; രാജ്യത്ത് തന്നെ ഇതാദ്യം

തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…

1 hour ago

ഓസീസിനെ സെമിയിൽ പൂട്ടി; സച്ചിന്റെ ഇന്ത്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…

4 hours ago

ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന്‌ കൃത്രിമ മഴ പെയ്യിച്ചു

പൊങ്കാലയിട്ട് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീന്‍ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി കോർപറേഷൻ നേതൃത്വത്തിൽ കൃത്രിമ…

4 hours ago

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…

12 hours ago

വ്യാജ രേഖകൾ ;ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍

പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍.…

12 hours ago