EDAPPALLocal news

ഫിറോസ് കുന്നംപറമ്പിലിന്റെ പത്രിക ‘സൂപ്പര്‍ഹിറ്റ്’; പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ നാമനിര്‍ദേശക പത്രിക സൂപ്പര്‍ഹിറ്റായി. മലപ്പുറം ജില്ലയില്‍ നിന്ന് പത്രിക സമര്‍പ്പിച്ചവരില്‍ നിന്ന് വിശദാംശങ്ങള്‍ അറിയാന്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് സത്യവാങ്മൂലമാണ്.

കെടി ജലീല്‍, പികെ കുഞ്ഞാലിക്കുട്ടി, സുലൈമാന്‍ ഹാജി, പിവി അന്‍വര്‍ എന്നിവരുടെ വിവരങ്ങളറിയാനാണ് ആളുകള്‍ക്ക് കൂടുതല്‍ താല്‍പര്യം. 350 പേരാണ് ഫിറോസിന്റെ സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. കെടി ജലീലിന്റെ സത്യവാങ്മൂലം 121 പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ഫിറോസിന്റേത് കഴിഞ്ഞാല്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങളറിയാനാണ് ആളുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 180 പേരാണ് കുഞ്ഞാലിക്കുട്ടിയുടെ സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ത്ഥി സുലൈമാന്‍ ഹാജിയുടെ സത്യവാങ്മൂലം 173 പേരും പിവി അന്‍വറിന്റേത് 139 പേരും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫയുടെ സത്യവാങ്മൂലം 105 പേരും ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നു. ഏറ്റവും കുറവ് ഡൗണ്‍ലോഡ് നടന്നത് മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പാലൊളി അബ്ദുറഹ്മാന്റേതാണ്. 18 പേര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button