CHANGARAMKULAM

ഫാർമസി ഓണേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് AKCDA കേരള ഘടകത്തിൽ അഫിലിയേറ്റ് ചെയ്തു

ചങ്ങരംകുളം : എ കെ സി ഡി എ (All Kerala Chemist Druggist Association ) ചങ്ങരംകുളം യൂണിറ്റ് കെമിസ്റ്റ് മീറ്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് രാജൻ പൂവാടി നിലമ്പൂർ ഉൽഘാടനം ചെയ്തു. നാടൊട്ടുക്കും ഡിസ്കൗണ്ട് ബോർഡ് വെച്ച് ബിസിനസ് ചെയ്യുന്ന ഫാർമസികളാണ് ഈ മേഖലയെ തുരങ്കം വെക്കുന്നതെന്നും അതിനെതിരെ സംഘടനാ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങരംകുളം യൂണിറ്റിന്റെ മെമ്പർഷിപ്പ് ക്യാംപെയ്ൻ ജില്ലാ സെക്രട്ടറി മുഹമ്മദലി സി കെ ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് കെ വി ഇബ്രാഹിംകുട്ടിക്ക് മെംബർഷിപ്പ് നൽകി ഉൽഘാടനം ചെയ്തു .

യൂണിറ്റ് പ്രസിഡന്റ് കെ വി ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സലിം കെവി സ്വാഗതം പറഞ്ഞു .
ജില്ലാ സെക്രട്ടറി മുഹമ്മദാലി സി കെ, ജില്ലാ ട്രഷറർ അബ്ദുൽ മജീദ് എന്നിവർ സഘടനയുടെ സമീപകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു.
യൂണിറ്റ് ട്രഷറർ റഷീദ് കെ എം നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button