EDAPPAL

ഫാം മെക്ക് കാർഷിക മേള സമാപിച്ചു

എടപ്പാൾ : ആൾ ഇന്ത്യ കോ ഓർഡിനേറ്റഡ് റിസേർച്ച് പ്രോജക്ടിൻ്റെ ഭാഗമായി കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് & ഫുഡ് ടെക്നോളജി കേരള കാർഷിക സർവകലാശാല എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സഹകരണത്തോട് കൂടി 2025 ഫെബ്രുവരി 17,18 (തിങ്കൾ,ചൊവ്വ,)തിയ്യതികളിൽ പൊറൂക്കര യാസ്പോ ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടന്ന കാർഷിക യന്ത്ര ഭക്ഷ്യ സംസ്കരണ കാർഷിക മേള സമാപിച്ചു.
കാർഷിക മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യയും ,നൂതന യന്ത്രങ്ങളും അവയുടെ ഉപയോഗങ്ങളും,കാർഷിക മേഖലയിലെ പുത്തൻ സംരംഭങ്ങളും,ആശയങ്ങളും കർഷകരിൽ അവബോധം സൃഷ്ടിക്കുകയാണ് മേളയുടെ ലക്ഷ്യം. രണ്ടു ദിവസം നീണ്ടു നിന്ന മേളയുടെ സമാപന സമ്മേളനം എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ നിർവഹിചുചടങ്ങിൽ , ഡോ:രാജേഷ് ജി കെ ,ഡോക്ടർ സിന്ധു ഭാസ്കർ ,എടപ്പാൾ കൃഷി ഓഫീസർ സുരേന്ദ്രൻ എംപി വാർഡ്‌മെമ്പർ കുമാരൻ,വേലായുധൻ കല്ലാട്ടയിൽ, യാ ക്ലബ് സെക്രട്ടറി സുന്ദരൻ കോതമ്പത്ത് എന്നിവർ പങ്കെടുത്തു ,രണ്ടു ദിവസം നടന്ന മേളയിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിന് ആളുകൾ വിവിധ കാർഷിക സെമിനാറുകളിൽ പങ്കെടുക്കുവാനും കാർഷികമേള സന്ദർശിക്കുന്നതിനും എത്തിച്ചേർന്നു . മേളയോട് അനുബദ്ധിച്ച് നടന്ന കർഷകരുടെ ചവിട്ടുകളി, അഗ്രി സർഗവേദി മലപ്പുറം അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button