പട്ടർനടക്കാവ് ടൗണിൽ ഗതാഗതക്കുരുക്കഴിക്കാൻ നടപടി വേണം -കലാസാംസ്കാരിക വേദി
![](https://edappalnews.com/wp-content/uploads/2023/07/2025685-untitled-1.webp)
![](https://edappalnews.com/wp-content/uploads/2023/07/download-3-13-1024x1024.jpg)
പട്ടർനടക്കാവ്: പ്രധാന വ്യാപാര കേന്ദ്രവും കഞ്ഞിപ്പുര, വൈരങ്കോട്, തിരുനാവായ, പുത്തനത്താണി റോഡുകൾ സന്ധിക്കുന്നതുമായ പട്ടർനടക്കാവ് ടൗണിൽ ഏറെക്കാലമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും റോഡ് വീതി കൂട്ടിയും ഫ്ലൈ ഓവർ നിർമിച്ചും യാത്രക്കാരുടെ ദുരിതമകറ്റണമെന്നും അനന്താവൂർ കലാസാംസ്കാരിക വേദി യോഗം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ്, കുറുക്കോളി മൊയ്തീൻ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി. യോഗത്തിൽ പ്രസിഡന്റ് കെ. ഖാദർ അധ്യക്ഷത വഹിച്ചു. ശരീഫ് തിരുത്തി, നസീബ് അനന്താവൂർ, ശ്രീലത, ഹംസ കുയിലത്ത്, ശൈലജ, സി. പ്രഭാകരൻ, ബിന്ദു, എം.സി. മാനു, ഉണ്ണികൃഷ്ണൻ നടുവട്ടം, വി.പി. നാസർ എന്നിവർ സംസാരിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)