EDAPPAL
പൗര വിചാരണ യാത്ര സംഘടിപ്പിച്ചു


എടപ്പാൾ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നയങ്ങൾ എടുക്കുന്നുണ്ടെന്നും ഇതിനെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി.രവീന്ദ്രൻ നയിക്കുന്ന പൗര വിചാരണ യാത്രയുടെ രണ്ടാം ദിനം എടപ്പാൾ തട്ടാൻ പടിയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.
എടപ്പാൾ മണ്ഡലം പ്രസിഡന്റ് എസ്.സുധീർ അധ്യക്ഷനായി. ഇ.പി വേലായുധൻ, അഡ്വ.എ.എം രോഹിത്, ഇ.പി രാജീവ്, കെ.വി നാരായണൻ, കെ.വി മോഹനൻ, കുഞ്ഞി മൊയ്തീൻ, മനോഹരൻ, ആനന്ദൻ കറുത്തേടത്ത്, കെ.പി സിന്ധു, കെ.പി അച്ചുതൻ, ഭാസ്കരൻ വട്ടംകുളം, കെ.ജി ബെന്നി, നജീബ് വട്ടംകുളം, അറുമുഖൻ എന്നിവർ സംസാരിച്ചു.
