CHANGARAMKULAM
ആലംകോട് ഗ്രാമ പഞ്ചായത്ത് നീന്തൽ മത്സരം സംഘടിപ്പിച്ചു

ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയോട് അനുബന്ധിച്ച് ആലംകോട് ഗ്രാമ പഞ്ചായത്ത് നീന്തൽ മത്സരം സംഘടിപ്പിച്ചു. ചിയ്യാനൂർ ചിറക്കുളത്തിൽ നടന്ന മത്സരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷെഹീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീസ പ്രകാശ്, സി രാമദാസ് എന്നിവർ സംസാരിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രതിഭ ടീച്ചർ,ഷഹന നാസർ, കുഞ്ഞു കോക്കൂർ, സി കെ പ്രകാശൻ, പി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു. ബി ഡി ഒ അമൽ ദാസ് നന്ദി പറഞ്ഞു
