KERALA
എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറുപത്തിയൊൻപതുകാരൻ പിടിയിൽ


ഏപ്രിൽ 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ട് വയസ് പ്രായമുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം പുറത്തായതോടെ ഒളിവിൽ കഴിയുകയായിരുന്ന കുഞ്ഞിക്കണ്ണനെ പയ്യോളി സി ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
