പ്രാർത്ഥനാ സംഗമവും റമളാൻ & പെരുന്നാൾ കിറ്റ് വിതരണവും നടത്തി
April 15, 2023
എടപ്പാൾ: സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷനും എടപ്പാൾ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി അയിലക്കാട് വെച്ച് പ്രാർത്ഥനാ സംഗമവും റെയ്ഞ്ചിലെ 20 മദ്റസകളിൽ പഠിപ്പിക്കുന്ന 110 ഉസ്താദുമാർക്ക് റമളാൻ & പെരുന്നാൾ കിറ്റ് വിതരണവും നടത്തി. റെയ്ഞ്ച് പ്രസിഡന്റ് കമറുദ്ദീൻ ഫൈസിയുടെ പ്രാരംഭ പ്രാർത്ഥന കൊണ്ട് ആരംഭിച്ച സംഗമം മുഫത്തിശ് ഹംസ ഫൈസി ഉദ്ഘാടനം ചെയ്തു. മദ്റസ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുസ്സലാം ഫൈസി അധ്യക്ഷനായി. മുദരിബ് മജീദ് ഫൈസി, റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ഹൈദരലി എടപ്പാൾ അയിലക്കാട് മഹല്ല് പ്രസിഡണ്ട് കെ വി സക്കീർ , വൈസ് പ്രസിഡണ്ട് കെ ടി ബാവ ഹാജി, സെക്രട്ടറി കെ ഹസ്സൻ, ജോയിന്റ് സെക്രട്ടറി ഹൈദരലി എന്നിവർ ആശംസകൾ അർപ്പിച്ചു. അയിലക്കാട് മഹല്ല് പ്രസിഡണ്ട് കെ വി സക്കീർ അയിലക്കാട് മദ്റസ സ്വദർ ഉസ്താദ് മുഹ് യുദ്ധീൻ വഹബിക്ക് കിറ്റ് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. ഉസ്താദുമാർക്കുള്ള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിന്റെ Cash വിതരണം റെയ്ഞ്ച് പ്രസിഡണ്ട് കമറുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് സെക്രട്ടറി ഫിറോസ് ഖാൻ സ്വാഗതവും എടപ്പാൾ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി അബ്ദുറസാഖ് മൗലവി നന്ദിയും പറഞ്ഞു. റെയ്ഞ്ച് ജോയിന്റ് സെക്രട്ടറിമാരായ ശരീഫ് ദാരിമി, സയ്യിദ് ഹനീഫ് തങ്ങൾ, ചെയർമാൻ അബൂബക്കർ ബാഖവി , സൈനുദീൻ മൗലവി, ജാബിർ വാഫി എന്നിവർ നേതൃത്വം നൽകി.