PONNANI
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു:ആൽബം ഗായകൻ പൊന്നാനി പോലീസിന്റെ പിടിയിൽ.

പൊന്നാനി: പാട്ടു പാടാനും, പഠിപ്പിക്കാനും എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയായ ആൽബം ഗായകനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവുമായ പുത്തനത്താണി,പുന്നത്തല കുറുമ്പത്തൂർ സ്വദേശി മൻസൂർ അലിയാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്.രണ്ടു വർഷം മുമ്പാണ് മൻസൂറലി പെൺകുട്ടിയെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. തുടർന്ന് കുട്ടിയെ പലതവണ കാറിൽ കൊണ്ടു പോയി പീഡിപ്പിച്ചതായും പറയുന്നു.പൊന്നാനി പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
