പ്രസിദ്ധമായ പൊന്നാനി ആണ്ട്നേർച്ച ഫെബ്രുവരി 12 ന് ആരംഭിക്കും
![](https://edappalnews.com/wp-content/uploads/2025/01/1736423144995067-0-1.jpg)
പൊന്നാനി:ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനും വിശ്വ പ്രസിദ്ധ പണ്ഡിതനും സ്വൂഫീവര്യനുമായ അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ)ൻ്റെ 518-ാമത് ആണ്ട് നേർച്ച ഫെബ്രുവരി 12 ന് മഖ്ദൂം സ്ക്വയറിൽ തുടക്കമാകും. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയിൽ സമൂഹസിയാറത്ത്, അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, ഖതമുൽ ഖുർആൻ ഹൽഖ, മൗലിദ് ജൽസ, പ്രാർത്ഥനാ സമ്മേളനം, അന്നദാനം തുടങ്ങിയ പ്രോഗ്രാമുകൾ നടക്കും.16ന് നടക്കുന്ന സമാപന പ്രാർത്ഥനാ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിക്കും.സ്വാഗത സംഘം യോഗത്തിൽ മഖ്ദൂം എം.പി മുത്തുക്കോയ തങ്ങൾ, വി.സെയ്ദു മുഹമ്മദ് തങ്ങൾ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, അബ്ദുല്ല ബാഖവി ഇയ്യാട്,കെ.എം മുഹമ്മദ് ഖാസിം കോയ, അബ്ദുസമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് ചെറുവണ്ണൂർ,ഇ.കെ സിദ്ദീഖ് ഹാജി, കുഞ്ഞുമുഹമ്മദ്, അമ്മാട്ടി മുസ്‌ലിയാർ, പി.വി അബൂബക്കർ മുസ്ലിയാർ, ഉസ്മാൻ കാമിൽ സഖാഫി, കെ.വി സക്കീർ ചമ്രവട്ടം സംബന്ധിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)