PONNANI

കാറും ബൈക്കും കൂട്ടിയിടിച്ച് പൊന്നാനി സ്വദേശിയായ യുവാവ് മരണപ്പെട്ടു.

വെളിയങ്കോട്: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി പുതിയിരുത്തി മാവേലി സ്റ്റോറിന് സമീപം ബുള്ളറ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. പൊന്നാനി മരക്കടവ് സ്വദേശി ഇപ്പോൾ അകലാട് താമസിക്കുന്ന അഷ്കർ (31)ണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഷ്ക്കറിനെ പാലപ്പെട്ടി അൽഫാസ് ആംബുലൻസ് പ്രവർത്തകർ ആദ്യം വെളിയംകോട് ആസ്പെൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button