പ്രവാസി വിദ്യാർത്ഥികളുടെ പഠന പ്രതിസന്ധി:സൗകര്യം ഉറപ്പാക്കണം- പ്രവാസി സംഗമം
വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള “സ്റ്റഡി ഇൻ കേരള ” പദ്ധതിക്കൊപ്പം പ്രവാസ രാജ്യങ്ങളിലുള്ള സ്വദേശി വിദ്യാർത്ഥികളുടെ സ്കൂൾ കോളേജ് പ്രവേശനവും തുടർപഠനവും തടസ്സപ്പെടാതിരിക്കാൻ സർക്കാർ ഇടപെടലുകൾ നടത്തണമെന്ന് പന്താവൂർ ഇർശാദ് സംഘടിപ്പിച്ച
പ്രവാസി സംഗമം ആവശ്യപ്പെട്ടു.
സ്കൂൾ കോളേജ് പ്രവേശനത്തിന് വിദേശരാജ്യങ്ങളിൽ പലവിധ പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പ്രവാസി സന്നദ്ധസംഘങ്ങളുമായി ചർച്ച നടത്തി മതിയായ പരിഹാരം ഒരുക്കേണ്ടതുണ്ട്; സംഗമം
അഭിപ്രായപ്പെട്ടു.
ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി യുടെ അധ്യക്ഷതയിൽ അബുദാബി കേരള സോഷ്യൽ സെൻ്റർ ജന. സെക്രട്ടറി ടി.വൈ നൗഷാദ് യൂസുഫ് ഉദ്ഘാടനം ചെയ്തു .
പിടി അബ്ദുല്ല (ദുബായ് )
അബ്ദുൽ മജീദ് കല്ലുർമ്മ ,അഷ്റഫ് സഖാഫി ( ഖത്തർ )
സി പി ബഷീർ , സൈനുദ്ദീൻ സുഹ്‌രി (ബഹ്റൈൻ ) അലി ബിയ്യം (കുവൈത്ത് ) ഇസ്മായിൽ തവനൂർ (സൗദി ) മൊയ്തീൻ നന്നംമുക്ക് (ഒമാൻ ) വി.കെ ബശീർ ,സുബൈർ സുലൈമാൻ ഷാഹിർകാഞ്ഞിയൂർ , സുലൈമാൻ മണക്കടവത്ത് , ബശീർ കിഴിക്കര (യുഎഇ ) വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശ്ശേരി, അബ്ദുൽബാരി സിദ്ദീഖി , ജലീൽ സഅദി ,കെ സി മൂസ ഹാജി , ടി സി അബ്ദുറഹ്മാൻ പ്രസംഗിച്ചു.