Local newsMALAPPURAM
പ്രളയത്തിൽ തകർന്ന റോഡിന് 5 വർഷത്തിനു ശേഷം മോചനം
കരുവാരകുണ്ട് : പ്രളയത്തിൽ തകർന്ന റോഡ് 5 വർഷത്തിനു ശേഷം ഗതാഗത യോഗ്യമാക്കി. കേരളാംകുണ്ട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക്പോകുന്ന മണലിയാംപാടം റോഡാണ് പഞ്ചായത്ത് 20 ലക്ഷം രൂപ ഉപയോഗിച്ച് നന്നാക്കിയത്. റോഡിനു കുറുകെ ചോലയിൽനിന്ന് വെള്ളം ഒഴുകുന്ന ഭാഗത്ത് ഭിത്തി തകർന്ന് അപകടാവസ്ഥയിലായിരുന്നു. വാഹനങ്ങൾ ഒരു ഭാഗം ചേർന്ന് പ്രയാസപ്പെട്ടാണ് കടന്നുപോയിരുന്നത്. മഴക്കാലത്ത് കാർഷിക വിളകൾ കടകളിൽ എത്തിക്കാൻ കർഷകർ പ്രയാസപ്പെടുകയായിരുന്നു. അപകടാവസ്ഥയിലായ ഭാഗം കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കി.