EDAPPAL
പ്രമേഹ രോഗികൾക് ഗ്ളൂക്കോമീറ്റർ നൽകി


ലോക പ്രമേഹാദിനത്തോടനുബന്ധിച്ചു നടുവട്ടം ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ വെച്ച് നടത്തിയ സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പിൽ പങ്കെടുത്ത ആളുകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രമേഹ രോഗികളായിട്ടുള്ള ആളുകൾക്ക് സൗജന്യമായി ഗ്ളൂക്കോമീറ്റർ നൽകി.
പരിപാടി ഉദ്ഘാടനം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കഴുങ്കിൽ മജീദ് നിർവഹിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ , പ്രശസ്ത പ്രമേഹ രോഗ വിദഗ്ദ്ധൻ ഡോക്ടർ അബ്ദുൽ ഹകീം ആർ. പി, ഡോ. നൗഫൽ പി പി എന്നിവർ പ്രസംഗിച്ചു.
