PONNANI
ചമ്രവട്ടത്ത് താത്‌കാലിക ബണ്ട് ഉടൻ
പൊന്നാനി : ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ കൂടുതൽ ചോർച്ചയുള്ള ഭാഗത്ത് താത്കാലികമായി ബണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കാൻ തീരുമാനം.
ചോർച്ചയുള്ള ഭാഗങ്ങളിൽ ബുധനാഴ്‌ച വൈകുന്നേരം ഇറിഗേഷൻ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ച ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബ്രിഡ്‌ജിന്റെ നടുഭാഗത്തെ ഷട്ടർ വഴിയാണ് കൂടുതൽ വെള്ളം ചോർന്നുപോകുന്നത്. ഇവിടെ 60 മീറ്ററിലാണ് താത്കാലിക ബണ്ട് നിർമിക്കുക.
ഇറിഗേഷൻ എ.എക്സ്.ഇ. ദിലീപ്, എ.ഇ. ഗിരീഷ്, വാട്ടർ അതോറിറ്റി എ.എക്സ്.ഇ. സന്തോഷ്‌കുമാർ, എ.ഇ. ശ്രീജിത്ത്, ഓവർസിയർ സൂരജ് എന്നിവരടങ്ങിയ സംഘമാണ് ഇവിടം സന്ദർശിച്ചത്.