PATTAMBI
പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ചെമ്പുലങ്ങാട് സിപി മുഹമ്മദ് കുട്ടി മുസ്‌ലിയാർ വിടവാങ്ങി

പട്ടാമ്പി: പ്രമുഖ പണ്ഡിതനും സൂഫി വര്യനും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പാലക്കാട് ജില്ലാ മുശാവറ അംഗവും ആത്മീയ മജ്ലിസുകളിൽ പ്രാർത്ഥനാ നേതൃത്വം നൽകുകയും ചെയ്തിരുന്ന പടിഞ്ഞാറെ കൊടുമുണ്ട ജലാലിയ ഇസ്‌ലാമിക് കോംപ്ലക്സ് സ്ഥാപകൻ ചെമ്പുലങ്ങാട് ഉസ്താദ് എന്നറിയപ്പെടുന്ന ചെറുപുത്തൻ പീടിയേക്കൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ മരണപ്പെട്ടു.
ചെമ്പുലങ്ങാട് വലിയ ജുമാ മസ്ജിദിൽ ദീർഘാകാലം മുദരിസ് ആയിരുന്നു. വാർദ്ധക്യ സഹചമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു
ഖബറടക്കം ഇന്ന് (ശനി) 11 ന് വെസ്റ്റ് കൊടുമുണ്ടയിലെ ഉസ്താദിന്റെ സ്ഥാപനമായ ജലാലിയ കോംപ്ലക്സിൽ നടക്കും.
