കേരള സന്ദർശനത്തിൽ പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്. കത്തിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. പി എഫ് ഐ നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിൽ എടുക്കാനും നിർദ്ദേശം. സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത് ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിൽ. അതേസമയം പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടായ സംഭവത്തിൽ ശക്തമായി നടപടി വേണമെന്ന് കെ സുരേന്ദ്രൻ. ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടത് പോലീസ് തന്നെയാണ് ഭീഷണിപ്പെടുത്തിയ ആളുടെ വിവരങ്ങൾ കത്തിലുണ്ട്.