EDAPPAL

പ്രഥമ എ എച്ച് എസ് ടി എ- ഉമ്മൻ ചാണ്ടി സദ്ഭാവന പുരസ്‌കാരം ബെൻഷ ടീച്ചര്‍ക്ക്

എടപ്പാള്‍ : ജില്ലയിലെ മികച്ച പ്രിൻസിപ്പലിന് എ എച്ച് എസ് ടി എ ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സദ്ഭാവന അവാർഡ് പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ എം ബെൻഷ Bensha Ashraf അർഹയായി.
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും അക്കാദമിക് രംഗങ്ങളിലും സാമൂഹ്യ സുരക്ഷ മേഖലയിലും നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്‌കാരം.
പുതിയ സ്കൂൾ ലൈബ്രറി, ഓപ്പൺ ലൈബ്രറി, ഓപ്പൺ ഓഡിറ്റോറിയം 4 ഭവന രഹിത കുടുംബങ്ങൾക്ക് വീടുകൾ എന്നിവ നിർമിച്ചു നൽകി.
2 വീടുകളുടെ പണി പുരോഗമിക്കുന്നു..
ബോട്ടണി പ്രാക്റ്റിക്കൽ ചീഫ്, ചോദ്യ പേപ്പർ നിർമാണം സ്കീം ഫൈനലൈ സേഷൻ സംസ്ഥാന റിസോഴ്‌സ് പേഴ്സൺ എന്നീ നിലയിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്..
ജനുവരി 31 ന് മഞ്ചേരിയില്‍ നടക്കുന്ന ജില്ലാ സമ്മേളന ത്തിൽ നിലമ്പൂർ എം എൽ എ ആര്യാടാൻ ഷൗക്കത്ത് പുരസ്‌കാരം വിതരണം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button