പ്ലാസ്റ്റിക് കവർ മെത്ത വിതരണ സ്ഥാപനങ്ങളിലും നിർമ്മാണ സ്ഥാപനത്തിൽ മിന്നൽ റൈഡ്

എടപ്പാളിലെ നിർമ്മാണ യൂണിറ്റിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി

എടപ്പാൾ: എടപ്പാളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. പേപ്പർ കപ്പ്, പ്ലേറ്റ്, ഗ്ലാസ് എന്നിവയുടെ മൊത്ത വിതരണ കേന്രങ്ങളിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്നാണ്
535 കി. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടിയത്.മലപ്പുറത്ത് നിന്നെത്തിയ സ്‌പെഷ്യൽ സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.
കൂടാതെ പൂക്കരത്തറയിലുള്ള പേപ്പർ കപ്പ് , പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് കോട്ടിംഗ് അടങ്ങിയ ഡിസ്പോസിബിൾ ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കളും പിടികൂടി.
മലപ്പുറം സ്പെഷ്യൽ സ്ക്വാഡ് ടീ ലീഡർ നജീബ് കിളിയണ്ണിയുടെ നേതൃത്വത്തിൽ
സ്ക്വാഡംഗം നിഷാദ്,
പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ – ശ്രീ. ജലീൽ,CPO വിൻസന്റ് എം എന്നിവർ പങ്കെടുത്തു.
