Categories: MALAPPURAM

പ്രകൃതി സ്നേഹികൾ ഒഴുകിയെത്തി കൊടികുത്തിമല : വരുമാനം ഒരു കോടി കടന്നു

മലപ്പുറം: പ്രകൃതി സനേഹികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കൊടികുത്തി മലയെ. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്‌നേഹികളുടെ എണ്ണം കൂടി തുടങ്ങി. വിനോദസഞ്ചാരകേന്ദ്രത്തില്‍ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞിരിക്കുകയാണ്. ‘ടിക്കറ്റ് ഏര്‍പ്പെടുത്തിയ 2021സെപ്റ്റംബര്‍ 15മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയായി.

പ്രവേശനകവാടം മുതല്‍ നിരീക്ഷണ ഗോപുരം വരെ റോഡ്,വഴിയരികില്‍ സോളാര്‍ ലൈറ്റുകള്‍ , മനോഹരമായ പ്രവേശനകവാടം, നിരീക്ഷണഗോപുരം മോടികൂട്ടല്‍, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, ലഘു ഭക്ഷണശാല, കുടിവെള്ളം, ഫോട്ടോ സൗകര്യം, തടയണകള്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രവേശന ടിക്കറ്റിന് പ്രായപൂര്‍ത്തിയായവര്‍ക്ക് 40 രൂപയും വിദ്യാര്‍ഥികള്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്.

വരുമാനം ഒരുകോടി കവിഞ്ഞതിന്റെ ഭാഗമായി കൊടികുത്തിമല വനസംരക്ഷണസമിതി ഒരു വര്‍ഷത്തെ പ്രകൃതിസംരക്ഷണ സന്ദേശ പരിപാടികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. കൊടികുത്തിമലയില്‍ നജീബ് കാന്തപുരം എം.എല്‍.എ. ആണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.


താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ അധ്യക്ഷത വഹിക്കുകയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ. ജി. ധനിക് ലാല്‍, വനസംരക്ഷണ സമിതിയംഗങ്ങളായ കളപ്പാടന്‍ ഹുസൈന്‍, ഇ.കെ. ഹാരീസ്, പി.കെ. നൗഷാദ്, ഒ.കെ. അലി, കെ.ടി. ബഷീര്‍, താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.കെ. നാസര്‍ തുടങ്ങിയവര്‍ പ്രസംഗിക്കുകയും ചെയ്തു

admin@edappalnews.com

Recent Posts

ആയുഷ്‌മാൻ ഭാരത് സൗജന്യ ചികിത്സാ പദ്ധതി കേരളത്തിൽ ഉടൻ നടപ്പാകില്ല

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം…

34 mins ago

പാലത്തറ റെയിൽവെ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചു

പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…

42 mins ago

പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന് നവംബർ 15 ന് തുടക്കമാവും

കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…

44 mins ago

മലപ്പുറത്തെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്, കൊലപാതകം, അറസ്റ്റിലായത് സുഹൃത്ത്

മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…

49 mins ago

വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…

1 hour ago

ചങ്ങരംകുളം ടൗണിലെ പൊടിശല്ല്യത്തിന് പരിഹാരം കാണണം:വ്യാപാരികള്‍

ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…

1 hour ago