Tech

പോസ്റ്റ് ഓഫീസുകൾ ഇനി BSNL സേവന കേന്ദ്രങ്ങളാകും; കരാറിൽ ഒപ്പുവെച്ച് തപാൽ വകുപ്പ്

ഓഫീസുകൾ പ്രയോജനപ്പെടുത്തും. മൊബൈൽ സിം വിൽപ്പന, മൊബൈൽ റീച്ചാർജുകൾ എന്നിവയ്‌ക്കായി പോസ്റ്റ് ഓഫീസുകൾ പോയിന്റ് ഓഫ് സെയിൽ (പി‌ഒ‌എസ്) ആയിട്ടാകും പ്രവർത്തിക്കുക.സ്വകാര്യ കമ്പനികൾ അവരുടെ സേവനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനായി വലിയതോതിൽ പണം ചിലവഴിക്കുന്നുണ്ട്. എന്നാൽ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ബി എസ് എൻ എൽ ഗ്രാമപ്രദേശങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ കൂടുതലായി എത്തിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. ഇതിലൂടെ ബി‌എസ്‌എൻ‌എല്ലിന്റെ ടെലികോം സേവനങ്ങൾ കൂടുതൽ സുതാര്യമാകുമെന്നാണ് വിലയിരുത്തൽ.സെപ്റ്റംബർ 17 മുതൽ ഒരു വർഷത്തേക്ക് ആണ് ഇരുസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണ കരാർ. പിന്നീട് ആവശ്യമെങ്കിൽ കരാർ പുതുക്കും. ബി‌എസ്‌എൻ‌എൽ സിം സ്റ്റോക്ക് പരിശീലനം , ബി‌എസ്‌എൻ‌എല്ലിനായി പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, സുരക്ഷിതവും മാന്യവുമായ നിലയിൽ സേവനങ്ങൾ ലഭ്യമാകാൻ സഹകരിക്കുക എന്നിവയെല്ലാം തപാൽ വകുപ്പുമായുള്ള കരാറിൽ ഉൾപ്പെടുന്നു.പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആദ്യം അ‌സമിൽ ആണ് നടപ്പാക്കിയത്. അ‌വിടെ വൻ വിജയമായി കണ്ടതിനെ തുടർന്നാണ് ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ഇപ്പോഴും ടെലികോം കണക്ടിവിറ്റി ലഭ്യമല്ലാത്ത നിരവധി ഗ്രാമപ്രദേശങ്ങളിൽ ടെലികോം സേവനങ്ങൾ എത്തിക്കാനാണ് ബിഎസ്എൻഎല്ലിന്റെ പുതിയ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button