പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുരുന്നു മക്കൾ
ചങ്ങരംകുളം:പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പന്താവൂർ ഇർശാദ് കാമ്പസിലെ സീ ക്യൂ പ്രീ സ്കൂൾ വിദ്യാർഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.
മുഴുവൻ വിദ്യാർഥികൾക്കും മധുരം നൽകി ഉദ്യോഗസ്ഥർ കുരുന്നുകളെ സ്വീകരിച്ചു.സ്റ്റേഷനിലെ ലോക്കപ്പ് റൂമും വിവിധ ഉപകരണങ്ങളും കുട്ടികൾക്ക് അടുത്തറിയാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കിക്കൊടുത്തു.
കുട്ടികളുടെ സുരക്ഷക്ക് പോലീസ് ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ താത്പര്യപൂർവ്വമാണ് കുട്ടികൾ ശ്രദ്ധിച്ചു കേട്ടത്. വിദ്യാർഥി പ്രതിനിധികളായ ഐദിൻ ശാഹുൽ, മുഹമ്മദ് ഹംദാൻ എന്നിവർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷൈൻ സാറിന് ബൊക്കെ നൽകി.
സബ് ഇൻസ്പെക്ടർ നസിയ എം സാഹിബ് , അസി : സബ് ഇൻസ്പെക്ടർ കെ ഹരി നാരായണൻ, രജിത കെ , കെ വിഷ്ണു പ്രസാദ്, അജിത് ലാൽ എന്നിവരാണ് വിദ്യാർഥികൾക്കൊപ്പം കൂട്ടു കൂടി സന്തോഷങ്ങൾ പകർന്നത്.
അധ്യാപികമാരായ ഹാജിറ താജുദ്ദീൻ, മുര്‍ഷിദ നിഷ പി ടി, മനാസിറ കെ, റസിയ എം വി , ഹഫ്സ ഹാഫിള എന്നിവർ നേതൃത്വം നൽകി.