EDAPPALLocal news
പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു
എടപ്പാൾ: ടൗണിൽ നിർമ്മിച്ച പോലീസ് എയ്ഡ് പോസ്റ്റ് കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മേൽ പാലത്തിന്റെ മധ്യഭാഗത്തായി തൃശൂർ റോഡിലുള്ള തൂണിന് സമീപമാണ് പോലീസ് എയ്ഡ് പോസ്റ്റ് നിർമ്മിച്ചിരിക്കുന്നത്. എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയായിരുന്നു പദ്ധതി.
ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ, എസ് ഐ മാരായ വിജിത്ത് കെ വിജയൻ, ആന്റ്റോ ഫ്രാൻസിസ്, വിജയകുമാർ തുടങ്ങിയവരും ഹോം കാർഡ്, ട്രാഫിക് അസോസിയേഷൻ ഭാരവാഹികൾ, ആയുർഗ്രീൻ മാനേജ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു