പോലീസിന് നേരെ തോക്ക് ചൂണ്ടി പൊന്നാനി സ്വദേശിയായ യുവാവ്
പൊന്നാനി: പൊന്നാനി സ്വദേശിയായ യുവാവാണ് നാട്ടുകാരേയും പൊലീസിനേയും മുള്‍മുനയില്‍ നിര്‍ത്തി തോക്കെടുത്തത്. പൊന്നാനി സ്വദേശിയായ അബ്ദുറഹ്മാനൊപ്പം ആലിങ്ങലില്‍ ബൈക്കിലെത്തിയതായിരുന്നു യുവാവ്. ബൈക്ക് യാത്രികനാണ് ഇയാളെ കുറിച്ച് തിരൂര്‍ പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് സി.ഐ ജിജോയും മൂന്നു പൊലീസുകാരും കുതിച്ചെത്തി. പൊലീസെത്തിയതോടെ അരയില്‍ നിന്ന് തോക്ക് പുറത്തെടുത്ത യുവാവ് പൊലീസിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. ഇതിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമമുണ്ടായി. എന്നാല്‍ പൊലീസുള്ളതിനാല്‍ വിജയിച്ചില്ല. അതോടെ ആലത്തിയൂര്‍ റോഡിലേക്ക് നടന്നു നീങ്ങിയ യുവാവിനെ സി.ഐയും സംഘവും പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. കയ്യിലുള്ളത് കളിത്തോക്കാണെന്ന് പൊലീസിന് ആദ്യമേ മനസ്സിലായിരുന്നതിനാല്‍ മല്‍പ്പിടുത്തത്തിലൂടെ തന്നെ യുവാവിനെ കീഴടക്കി. ഇതിനിടെ തോക്ക് തകര്‍ന്ന് തരിപ്പണമാകുകയും ചെയ്തു. മാനസിക രോഗത്തിന് ചികിത്സയിലുള്ളയാളാണ് യുവാവെന്ന് സി.ഐ ജിജോ ടി.വി.എന്‍ ന്യൂസിനോട് പറഞ്ഞു. ചമ്രവട്ടം ജങ്ഷനില്‍ നിന്നായിരുന്നു ഇയാള്‍ പൊന്നാനിയില്‍ നിന്ന് കൂട്ടായിയിലേക്ക് പോകുകയായിരുന്ന അബ്ദുറഹ്മാന്റെ ബൈക്കില്‍ കയറിയത്. ബൈക്ക് യാത്രക്കിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാലാണ് ആലിങ്ങലില്‍ യുവാവ് ഇറങ്ങിയ ശേഷം അബ്ദുറഹ്മാന്‍ പൊലീസില്‍ വിവരം അറിയിച്ചത്.