Local newsPERUMPADAPPPONNANI

പോലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ

പൊന്നാനി: പുതിയിരുത്തിയിൽ മല്ലു ട്രാവലേറുടെ ഷോപ്പ് ഉദ്ഘാടനത്തിനേ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ പോലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ…
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പുതിയിരുതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരങ്ങൾ തടിച്ച് കൂടി പ്രമുഖ യുട്യൂബ് വ്ലോഗർ മല്ലു ട്രാവലർ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയതിനെ തുടർന്ന് ഹൈവേ ഗതാഗതം പൂർണമായി തടസ്സപ്പെടുത്തി മോട്ടോർ സൈക്കിൾ റൈഡ് ഉൾപടെ നടത്തി സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച് ആവേശത്തിൽ ആയിരുന്ന മല്ലു ട്രാവലറുടെ ഫോളോവേഴ്‌സിനെ പിരിച്ച് വിടാനും ഗതാഗത തടസ്സം നീക്കാനും എത്തിയ പെരുമ്പടപ്പ് പോലീസിനെയും ഹൈവേ പോലീസിനെയും ജനക്കൂട്ടം കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും കല്ലെറിഞ്ഞ് പരിക്കേൽപ്പികുകയായിരുന്നു.അതിനെ തുടർന്ന് പതിനഞ്ചോളം പേർക്കെതിരെ കേസെടുക്കുകയും ഇവരെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു..പോലീസിനെ കല്ലെറിയുന്ന വീഡിയോയിൽ കണ്ട ചെറുപ്പക്കാരനെ കുറിച്ച് നടത്തിയ നിരന്തര അന്വേഷണത്തിലാണ് പാലപ്പെട്ടി കാപ്പിരിക്കട് സ്വദേശിയായ പതിനെട്ടുകാരനാണ് ഇയാള് എന്ന് തിരിച്ചറിഞ്ഞത്.സംഭവ സമയത്ത് പ്രായപൂർത്തി ആയിട്ടില്ലാതിരുന്ന ഇയാളെ പോലീസ് ഏറ്റെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി…സി ഐ കേഴ്സൺ മാർക്കോസിൻ്റെ നേതൃത്വത്തിൽ എ എസ് ഐ സജീവ് സി പി ഓ മാരായ രഞ്ജിത്ത്, നാസർ, വിഷ്ണു ,പ്രവീൺ എം എസ് പി CPO നിധുന് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button