Local newsMALAPPURAM

മദ്യനയത്തിനെതിരേ ഒന്നിക്കണം -കെ.എൻ.എം. മർകസുദ്ദഅവ

മലപ്പുറം : സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ രാഷ്ട്രീയത്തിനതീതമായി ഒന്നിക്കണമെന്ന് കെ.എൻ.എം. മർകസുദ്ദഅവ മധ്യമേഖലാ പ്രതിനിധിസമ്മേളനം. മദ്യം സാമൂഹികവിപത്താണെന്ന വസ്തുത മറച്ചുവെച്ച് പുതുതലമുറയെ നശിക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതൃത്വങ്ങളും അവസാനിപ്പിക്കണം. മണിപ്പുർ ജനതയ്ക്ക് സമാധാനം സാധ്യമാക്കാൻ തയ്യാറാവാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാജ്യത്തിന് അപകടമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽസെക്രട്ടറി സി.പി. ഉമർസുല്ലമി ഉദ്ഘാടനംചെയ്തു.

ഡോ. യു.പി. യഹ്യാഖാൻ മദനി അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ.പി. സകരിയ്യ, ഡോ. അനസ് കടലുണ്ടി, ഫൈസൽ നന്മണ്ട, അബുസലാം പുത്തൂർ, ഡോ. ജാബിർ അമാനി, ബി.പി.എ. ഗഫൂർ, റാഫി കുന്നുംപുറം, സി.എം. സനിയ അൻവാരിയ്യ, ഫഹീം പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button