Uncategorized
പോട്ടൂർ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ മകരം 10 ഉത്സവത്തിന് കോടിയേറി
![](https://edappalnews.com/wp-content/uploads/2025/01/Untitled-design-2.jpg)
പോട്ടൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരം 10 ഉത്സവത്തിന് മകരം ഒന്നാം തീയതി കൊടിയേറി. മകര ചൊവ്വ നാളിൽ ഭക്തരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് കൊടിയേറ്റം നടന്നത്.
കൊടിയേറ്റ നാൾ കാലത്ത് അഭിഷേകം, ഗണപതിഹോമം, കൊടിവരവ് തുടങ്ങിയവ നടന്നു. വൈകിട്ട് നട തുറന്നതിനുശേഷം പൂതൻ കളി, ദീപാരാധന, തായമ്പക, ചുറ്റുവിളക്ക്, തോട്ടു മുഖം പൂരാഘോഷ കമ്മിറ്റി ഒരുക്കിയ അതിഗംഭീര വർണ്ണക്കാഴ്ചയും നടന്നു. രാത്രിയിൽ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ നൃത്തനൃത്യങ്ങൾ അരങ്ങേറി. ജനുവരി 23 ഓടു കൂടിയാണ് മകരം 10 മഹോത്സവം കൊടിയിറങ്ങുക
![](http://edappalnews.com/wp-content/uploads/2025/01/logo.png)