പൊന്നാനിയില്‍ മൂന്ന് ഓപണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നു


പൊന്നാനി: നഗരസഭയിലെ മൂന്നിടങ്ങളില്‍ ഓപണ്‍ ജിംനേഷ്യങ്ങള്‍ സ്ഥാപിക്കുന്നു. പുളിക്കകടവ് ബിയ്യം കായല്‍പ്രദേശം, കര്‍മ റോഡ്, ഫിഷിങ് ഹാര്‍ബര്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണെന്റ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ സ്ഥാപിക്കുക.

രാവിലെയും വൈകീട്ടും സവാരിക്കായി നിരവധി പേര് എത്തുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. നടത്തത്തോടൊപ്പം ലഘു ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യാനും ഇതുവഴി സാധിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കായല്‍ക്കാറ്റേറ്റ് വ്യായാമത്തിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
പുളിക്കകടവും കര്‍മ റോഡിലും വ്യത്യസ്തമായ ഏഴ് വ്യായാമ ഉപകരണങ്ങളും ഫിഷിങ് ഹാര്‍ബറില്‍ ഒമ്ബത് ഉപകരണങ്ങളുമാണ് സ്ഥാപിക്കുക. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിെന്റ നേതൃത്വത്തിലാണ് ഇവ സ്ഥാപിക്കുക. പദ്ധതിയുടെ ഭരണാനുമതി ലഭ്യമായാലുടന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കും. ഓപണ്‍ ജിംനേഷ്യം സ്ഥാപിക്കുന്ന പ്രദേശങ്ങള്‍ സില്‍ക്ക് എന്‍ജിനീയര്‍മാരായ റംലത്ത് ബീവി, ഗോപാലകൃഷ്ണന് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ടി. ജമാലുദ്ദീന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
