EDAPPALLocal news
പൊൽപ്പാക്കരയിൽ രണ്ടാഴ്ചയായി കുടിവെള്ള പൈപ്പ് പൊട്ടി ആയിരക്കണക്കിനു ലിറ്റർ കുടിവെള്ളം പാഴാകുന്നു
എടപ്പാൾ : പഞ്ചായത്തിലെ പൊൽപ്പാക്കര മഠത്തിനും അമ്പലക്കുളത്തിനും സമീപം രണ്ടാഴ്ചയായി കുടിവെള്ള പൈപ്പ് പൊട്ടി ആയിരക്കണക്കിനു ലിറ്റർ കുടിവെള്ളം പാഴാകുന്നു. എടപ്പാൾ വാട്ടർ അതോറിറ്റിയിൽനിന്ന് പ്രദേശത്തേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് മൂന്നിടത്താണ് പൊട്ടി വലിയതോതിൽ വെള്ളം പാഴാകുന്നത്. നാട്ടുകാർ പലവട്ടം വാട്ടർ അതോറിറ്റിയിൽ വിവരമറിയിച്ചെങ്കിലും തകരാർ പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല. വെള്ളം റോഡിലൂടെ നിരന്തരം ഒഴുകാൻ തുടങ്ങിയതോടെ റോഡിലെ ടാറിട്ടത് അടർന്ന് തകരാൻ തുടങ്ങിയിട്ടുണ്ട്.