CHANGARAMKULAM
പൊലീസ് മെഡലിന് അർഹനായ കെ.വി. നാസറിനെ അനുമോദിച്ചു
ചങ്ങരംകുളം: വിശിഷ്ട സേവനത്തിന് കേരള മുഖ്യമന്ത്രിയുടെ 2022 വർഷത്തെ പൊലീസ് മെഡലിനും പ്രശസ്തി പത്രത്തിനും അർഹനായ കെ.വി. നാസർ ആലങ്കോട്, (സിവിൽ പൊലീസ് ഓഫീസർ, പൊന്നാനി പൊലീസ് സ്റ്റേഷൻ) നെ ചങ്ങരംകുളം ഒരുമ സാംസ്കാരിക വേദി അനുമോദിച്ചു.
സന്തോഷ് കുമാർ മാസ്റ്റർ നാസറിന്റെ ഔദ്യോഗിക മേഖയിലെ പ്രവർത്തന മികവിനെയും സാമൂഹിക ബന്ധങ്ങളെയും കുറിച്ച് പരിചയപ്പെടുത്തി.
എം.വി. മുഹമ്മദ് അഷ്റഫ്, എം.കെ.അബ്ദുറഹ്‌മാൻ, ഡോ.എസ്. സിറാജ്, സി.പി. സിദ്ദീഖ്, ടി.വി.മുഹമ്മദ് അബ്ദുറഹ്‌മാൻ എന്നിവർ സംബന്ധിച്ചു.
സ്വന്തം നാട്ടിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പ്രോത്സാഹനം വലിയ സാമൂഹിക അംഗീകാരം തന്നെയാണെന്ന് മറുപടി പ്രസംഗത്തിൽ കെ.വി. നാസർ പറഞ്ഞു.