MALAPPURAM

മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞു; പിണങ്ങി മുറിയിലേക്ക് പോയ ഏഴാംക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: വീട്ടുകാർ വഴക്കുപറഞ്ഞതിന് പിണങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി 13 കാരിയായ ഫാത്തിമ ഹന്ന ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് കുട്ടി പിണങ്ങി മുറിയിലേക്ക് പോയത്. മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button