താമരശ്ശേരി: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.
ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നാണ് മെഡിക്കല്‍ ഓഫീസറോടും യുവാവ് പറഞ്ഞത്. നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പൊലീസ് പറയുന്നത്.
കുന്നംകുളം:കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം.അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ,പാറേമ്പാടം…
ചാലിശ്ശേരി അമ്പലമുക്ക് കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം 2025 ഏപ്രിൽ മാസം 2 ബുധനാഴ്ച നടക്കും.മുൻ വർഷങ്ങളിൽ…
അക്ഷരം വായനശാലയെ ഹരിത ഗ്രന്ഥാലയമായി കവി മുരളീധരൻ കൊല്ലത്ത് പ്രഖ്യാപിക്കുന്നു ഒതുക്കുങ്ങൽ : മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കൊളത്തുപറമ്പ് അക്ഷരം…
വയനാട് : മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് വ്യാഴാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. വയനാട് എംപി…
വാഹനത്തിലെ യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.വീഡിയോ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലോക്കേഷനും കേന്ദ്രീകരിച്ച് സിഐ ഷൈനിന്റെ…
കണ്ണൂർ: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് (ബുധനാഴ്ച) അവസാനിക്കും. വിദ്യാർഥികൾ തമ്മിൽ ഉള്ള ഏറ്റുമുട്ടൽ ക്രമസമാധാന പ്രശ്നമാകുന്ന ഈ സാഹചര്യത്തിൽ…