EDAPPALLocal news

പൊറൂക്കര സരയു ഓയിൽ മില്ലിന്റെ ആറാം വാർഷികം ആഘോഷിച്ചു

എടപ്പാൾ: പൊറൂക്കര സരയു ഓയിൽ മില്ലിന്റെ ആറാം വാർഷികാഘോഷം
കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെറിയ സംരംഭങ്ങൾ ആണെങ്കിലും വിശ്വാസതയും സത്യസന്ധതയും ഉണ്ടെങ്കിൽ ആ സംരംഭം വിജയിക്കും എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് സരയൂ നാടൻ വെളിച്ചെണ്ണയുടെ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊപ്ര സംസ്കരണ രംഗത്ത് ദീർഘകാലമായി പ്രവർത്തിച്ചുവരുന്നവരെ ചടങ്ങിൽ ആദരിച്ചു. കെ വിജയൻ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ മുഖ്യാതിഥിയായിരുന്നു.
വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ, വാർഡ് മെമ്പർ ക്ഷമ റഫീഖ്, കെ വേലായുധൻ,സി രവീന്ദ്രൻ, വി പി വിദ്യാധരൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സഹപ്രവർത്തകരുടെ ആത്മാർത്ഥതയും നാട്ടുകാരുടെ പിന്തുണയും ഉപഭോക്താക്കളുടെ സഹകരണവും നിർദ്ദേശങ്ങളുമാണ് തങ്ങളെ മുന്നോട്ടു നയിച്ചത് എന്ന് ഉടമ കെ വി ജയപ്രകാശ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. സ്റ്റാഫ് പ്രതിനിധി അശോകൻ നന്ദിയും പറഞ്ഞു. ഷാജി കുഞ്ഞൻ സുന്ദർ തിരൂർ സന്ദീപ് ചക്രവർത്തി എന്നിവർ നയിച്ച ഗസലും വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button