Local newsPONNANI
പൊന്നാനി സുലൈഖ വധക്കേസിലെ പ്രതി യൂനസ് കോയയെ പൊന്നാനിയില്‍ എത്തിച്ചു
![](https://edappalnews.com/wp-content/uploads/2023/07/1ceea408-741b-4396-955d-402d2570b223.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230621-WA0722-1024x1024-4-1024x1024.jpg)
പൊന്നാനിയിൽ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒഴിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി പൊന്നാനിയിൽ എത്തിച്ചു. പടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ് കോയയെ ഹൈദരാബാദിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത് പൊന്നാനി സ്റ്റേഷനിൽ എത്തിച്ചത്. പ്രതിയെ നാട്ടിലെത്തിക്കാൻ കഴിഞ്ഞദിവസം പോലീസ് സംഘം ഹൈദരാബാദിലേക്ക് പോയിരുന്നു. കഴിഞ്ഞ ഇരുപതാം തീയതിയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. പോലീസ് പ്രതിയെ പിടികൂടുന്നതിൽ നിഷ്ക്രിയത്വം കാണിക്കുകയാണെന്ന് പരാതി ഉയർന്നു തുടങ്ങിയ സാഹചര്യത്തിലാണ് പ്രതി ഹൈദരാബാദില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം ഹൈദരാബാദിൽ എത്തിയത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)