Uncategorized

പൊന്നാനി സബ്ട്രഷറി ഓഫീസ് ഇനി ചന്തപ്പടിയിൽ

പൊന്നാനി: 130 വർഷംമുൻപ് ബ്രിട്ടീഷുകാർ നിർമ്മിച്ച പൊന്നാനി കോടതിക്കെട്ടിട
സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പൊന്നാനി സബ്ട്രഷറി ഓഫീസിന് ഒടുവിൽ
പുതിയ കെട്ടിടത്തിലേക്ക് മാറാൻ സർക്കാർ അനുമതിയായി.കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അനുമതി
നൽകണമെന്നാവശ്യപ്പെട്ട് ട്രഷറി ഡയറക്ടർ സർക്കാരിന് കത്ത്ന നൽകിയിരുന്നു.

ഇതേത്തുടർന്ന് ട്രഷറി വകുപ്പ് കണ്ടെത്തിയ ചന്തപ്പടിയിലെ സ്വകാര്യ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാനാണ് അനുമതി ലഭിച്ചത്.
ചന്തപ്പടി പി.ഡബ്ല്യ.ഡി. റസ്റ്റ്ഹൗസിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ
താഴത്തെനിലയും ഒന്നാംനിലയും ഉൾപ്പെടെ 3,250 സ്ക്വയർ ഫീറ്റിലാണ് ട്രഷറി
പ്രവർത്തിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button