പൊന്നാനി മുതൽ പാലപ്പെട്ടിവരെ കടൽഭിത്തി നിർമ്മാണത്തിന് 81 ലക്ഷം അനുവദിച്ചു
പൊന്നാനി:പൊന്നാനി മണ്ഡലത്തിലെ തീരദേശത്ത്
അടിയന്തിരമായി കടൽഭിത്തി നിർമിക്കാൻ
81 ലക്ഷം രൂപ അനുവദിച്ചതായി പൊന്നാനി എം എൽ എ പി നന്ദകുമാർ അറിയിച്ചു.
പൊന്നാനി ഹിളർപള്ളി പരിസരത്ത് കടൽഭിത്തി നിർമിക്കാൻ 65 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത് .
218 മീറ്റർ സ്ഥലത്താണ് ഇവിടെ
കടൽഭിത്തി പണിയുന്നത് .
മുല്ല റോഡ് പ്രദേശത്ത് 134 മീറ്റർ
ജിയോബാഗ് സ്ഥാപിക്കാൻ
ദുരന്തനിവാരണ വകുപ്പിൽ നിന്ന്
16 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത് .
ജൂലായ് മാസത്തിലുണ്ടായ ശക്തമായ മൺസൂൺകാല മഴയെ തുടർന്ന്
പൊന്നാനി മണ്ഡലത്തിൽ അതിശക്തമായ
കടലാക്രമണമാണ് ഉണ്ടായത്.
രൂക്ഷമായ കടൽക്ഷോഭം മൂലം വലിയ
നാശ നഷ്ടങ്ങളാണ് പൊന്നാനിയിലെ
തീരദേശത്തുണ്ടായത് .
മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും
സജീവമായ ശ്രദ്ധയിൽപ്പെടുത്തി എം എൽ എ
നന്ദകുമാർ നടത്തിയ
ഇടപെടലാണ് ഫലപ്രാപ്തിയിലെത്തിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി
ഉടനെ തന്നെ കടൽഭിത്തി നിർമാണം ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു.
പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി, വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെയുള്ള പ്രദേശങ്ങളിലായി 1084 മീറ്റർ കടൽഭിത്തി നിർമിക്കാൻ 10 കോടി രൂപയുടെ പദ്ധതിയും
ടെണ്ടർ നടപടി പൂർത്തിയായിട്ടുണ്ട്.കടൽ ഭിത്തി നിർമ്മാക്കത്തിൽ സർക്കാറിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.