PONNANI

പൊന്നാനി മാതൃ ശിശു ആശുപത്രിക്കു സമീപം പുനർനിർമാണം പൂർത്തിയായ മസ്ജിദ് മുസമ്മിൽ ഇജാബയുടെ ഉദ്ഘാടനം 29-ന്

പൊന്നാനി: പൊന്നാനി മാതൃ ശിശു ആശുപത്രിക്കു സമീപം പുനർനിർമാണം പൂർത്തിയായ മസ്ജിദ് മുസമ്മിൽ ഇജാബയുടെ ഉദ്ഘാടനവും ഹിഫ്ളുൽ ഖുർആൻ പഠനാരംഭവും ഞായറാഴ്ച നടക്കും. അസർ നമസ്കാരത്തിന് നേതൃത്വം നൽകി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ഹിഫ്ളുൽ ഖുർആൻ പഠനാരംഭം ഇ. സുലൈമാൻ മുസ്​ലിയാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മാധ്യമ അവാർഡ് നേടിയവരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് ഖാസിം കോയ, കെ.എം. അബ്ദുൽ റസാഖ് ഹാജി, കെ.എം. ഇബ്രാഹിം ഹാജി, പി. ഷാഹുൽ ഹമീദ് മുസ്​ലിയാർ, എം. ഖാലിദ് ഹാജി, ഇസ്മായിൽ അൻവരി, ഉസ്മാൻ മുസ്​ലിയാർ, കെ.എം. മുഹമ്മദ് ഫൈസൽ, പി.പി. ഉമ്മർ, ഹംസക്കുട്ടി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button