PONNANI
പൊന്നാനി പുളിക്കടവില്‍ പുഴയില്‍ വീണ സഹോദരിയെ രക്ഷപ്പെടുത്തുന്നതിനിടെ സഹോദരന്‍ മുങ്ങിമരിച്ചു.
പൊന്നാനി പുഴയില്‍ വീണ സഹോദരിയെ രക്ഷപ്പെടുത്തുന്നതിനിടെ സഹോദരന്‍ മുങ്ങിമരിച്ചു. പൊന്നാനി കുണ്ടുകടവ് പുറങ്ങ് സ്വദേശി പണിക്കവീട്ടില്‍ ഫൈസല്‍ എന്നവരുടെ മകന്‍ സിനാന്‍ (14) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കടവ് തൂക്കുപാലത്തിന് സമീപത്ത് കാഞ്ഞിരമുക്ക് പുഴയില്‍ വീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിനാന്‍ അപകടത്തില്‍പെട്ടത്. പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടി ക്രമങ്ങള്‍ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.