PONNANI

പൊന്നാനി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

പൊന്നാനി : നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നരിപ്പറമ്പ് റോഡിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആയി ഓഫീസ് തുറന്നത്.
ഓഫീസിന്റെ ഉദ്ഘാടനം മുൻ എംപിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ സി. ഹരിദാസ് നിർവഹിച്ചു. യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി. പി യൂസഫലി അധ്യക്ഷനായി. സ്ഥാനാർത്ഥി കെ. പി നൗഷാദ് അലി, യുഡിഎഫ് നേതാക്കളായ അഷ്റഫ് കോക്കൂർ, എം. വി ശ്രീധരൻ മാസ്റ്റർ, ഷംസു കല്ലാട്ടേൽ, വി. പി അലി, ഷാജി കാളിയത്തിൽ, സി. എം യൂസഫ്, ഷമീർ ഇടിയാട്ടയിൽ, വി.വി ഹമീദ്, പി.ടി ഖാദർ, മുസ്തഫ വടമുക്ക്, ശിവരാമൻ പൊന്നാനി, ടി. കെ അഷ്റഫ്, അനന്തകൃഷ്ണൻ മാസ്റ്റർ, അഡ്വക്കേറ്റ് ജബ്ബാർ,യു മുനീബ്, വി. പി ഹസ്സൻ ,സക്കീർ ഒതളൂർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button