PONNANI

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

പൊന്നാനി:പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി. പുറങ്ങ് ബീവൂസ് ഓഡിറ്റോറിയത്തിൽ നടന്ന നേതൃ സംഗമത്തോടെയാണ് പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. സ്ഥാനാർത്ഥിപര്യടനം അടക്കമുള്ള തെരഞ്ഞെടുപ്പിൻ്റ പ്രചരണ പരിപാടികളുടെ ക്രമീകരണത്തെക്കുറിച്ചും മണ്ഡലത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
എം വി ശ്രീധരൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലി, നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ ഷംസു കല്ലാട്ടയിൽ, ഷാജി കാളിയത്തേൽ, എൻ. എ ജോസഫ്, വി. കെ. എം ഷാഫി, മുസ്തഫ വടമുക്ക്, ഖാദർ , ടി കെ അഷ്‌റഫ്‌, ഷമീർ ഇടിയാട്ടയിൽ, വി. വി ഹമീദ്, യു. മുനീബ്, വി. പി ഹസ്സൻ, ടി. മജീദ്, ടി. പി മുഹമ്മദ്‌, സക്കീർ അതളൂർ, അലി ആർ. എസ്. പി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button