പൊന്നാനി നഗരസഭ: സി.വി. സുധ ചെയർപേഴ്സൻ, സി.പി. സക്കീർ വൈസ് ചെയർപേഴ്സൻ
പൊന്നാനി: നഗരസഭ ചെയർപേഴ്സനായി സി.വി. സുധയെ നിയോഗിക്കാൻ തീരുമാനിച്ചതായി സിപിഎം ഏരിയാനേതൃത്വം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഏഴാം വാർഡ് കൗൺസിലറായ സി.വി. സുധ മഹിള അസോസിയേഷൻ നേതാവും
സി.പി.എം ഈഴുവത്തിരുത്തി ലോക്കൽ
കമ്മിറ്റി അംഗവുമാണ്. സി വി സുധ മൂന്നാം തവണയാണ് നഗരസഭ കൗൺസിലറാകുന്നത്. ഒരേ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിവി സുധ കുറ്റിക്കാട് കൂട്ടാട് സ്വദേശിയാണ്.
കഴിഞ്ഞതവണ
ജനറൽ വാർഡിൽ മത്സരിച്ചാണ് ഇവർ
ജയിച്ചത്.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക്
ചെറുവായ്ക്കര ലോക്കൽ കമ്മിറ്റി
അംഗമായ സി.പി. സക്കീറിനെയാണ്
നിശ്ചയിച്ചിട്ടുള്ളത്.
പുഴമ്പ്രം 19ാം വാർഡിൽനിന്നാണ് സി.പി. സക്കീർ വിജയിച്ചത്. നേരത്തേ
ഡി.വൈ.എഫ്.ഐ നേതാവായിരുന്ന
സക്കീർ സി.പി.എമ്മിന്റെ മുതിർന്ന
നേതാവായിരുന്ന സി.പി. എനുദ്ദീൻ കുട്ടിയുടെ മകനാണ്.
പാർലമെൻററി പാർട്ടി ലീഡറായി പി ഷംസുദ്ദീനെ തിരഞ്ഞെടുത്തു. നഗരസഭയിലെ ആറ്റുപുറം വാർഡിൽ നിന്നാണ് വിജയിച്ചത്.
വാർത്താസമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി കെ ഖലിമുദ്ദീൻ, സിപിഎം ഏരിയാ സെക്രട്ടറി സിപി മുഹമ്മദ് കുഞ്ഞി, മുൻസിപ്പൽ കോ ഓഡിനേഷൻ കമ്മറ്റി സെക്രട്ടറി രതീഷ് ഊപ്പാല പങ്കെടുത്തു.