PONNANI
പൊന്നാനി നഗരസഭ പരിധിയിലെ എട്ടോളം പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി

പൊന്നാനി: സംസ്ഥാനത്തൊട്ടാകെയുള്ള ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി പൊന്നാനി നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. പൊന്നാനി നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചയിരുന്നു റെയ്ഡ് നടത്തിയത്. 12 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ എട്ട് പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ഈ കടകൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.
ശുചിത്വമില്ലാത്ത ഹോട്ടലുകളിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.
