PONNANI

പൊന്നാനി നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി

പൊന്നാനി:പൊന്നാനി നഗരസഭയുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് പൊന്നാനി,ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി.ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുകളും, പിൻവാതിൽ നിയമനങ്ങളും,തെരുവുനായ ശല്യവും,പൊതുസ്ഥലങ്ങളിലെ മാലിന്യവും കാരണം ജനങ്ങൾ ദുരിതത്തിലാണെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ആരോപിച്ചു. മുൻ നഗരസഭ ജീവനക്കാരൻ കൂടിയായ നഗരസഭാ ചെയർമാനെ പാർട്ടിയുടെ നിയന്ത്രണത്തിലാക്കി പ്രവർത്തിക്കുവാൻ സമ്മതിക്കാത്തതാണ് പൊന്നാനി നഗരസഭയുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും അതിന്

ഉടൻ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.പ്രസിഡണ്ട് എം അബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. ടി കെ അഷ്റഫ്, എൻ പി നബിൽ പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ മുസ്തഫ വടമുക്ക് എ പവിത്രകുമാർ,ഉണ്ണികൃഷ്ണൻ പൊന്നാനി, കെ ജയപ്രകാശ്, എൻ പി സേതുമാധവൻ, നഗരസഭ കൗൺസിലർമാരായ അനുപമ, ശ്രീകല, പ്രിയങ്ക, മിനി, ഷബ്ന എന്നിവർ പങ്കെടുത്ത സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button