CHANGARAMKULAM
ക്യാൻസർ രോഗികൾക്ക് തലമുടി ദാനം ചെയ്ത് യുവാവിന്റെ മാതൃക


ചങ്ങരംകുളം: ക്യാൻസർ രോഗികൾക്കായി തലമുടി മുറിച്ച് നൽകി ദാനം ചെയ്ത് യുവാവിന്റെ മാതൃക.
ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയും മോഡേൺ ക്ലബ് അംഗവുമായ തൊണ്ടൻചിറക്കൽ മുഹമ്മദ് സാലിഹ് ആണ് കഴിഞ്ഞ രണ്ട് വർഷമായി വളർത്തിയ മുടി ക്യാൻസർ രോഗികൾക്കായി നൽകി നാടിന് അഭിമാനമായത്.
