എടപ്പാൾ | പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കാലടി തറയിൽ അംഗൻവാടിയിലാണ് പ്രത്യേകം സജ്ജീകരിച്ച ഹാളിൽ പദ്ധതി ആരംഭിച്ചത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മജീദ് കഴങ്ങിൽ അധ്യക്ഷത വഹിച്ചു സിഡിപി ഓ ബിന്ദു സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡണ്ട് ഫസീല സജീബ് ഹസൈനാർ നെല്ലിശ്ശേരി, സെക്രട്ടറി രാജേഷ്, പ്രിയൻ, കെ റെയിൽ,ടി സി ഇബ്രാഹിം,നാസർ കൊലക്കാട്, സുലൈഖ മമ്മി,ബിന്ദു മധുസൂദനൻ, രേഷ്മ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.. നീ ന,ഐ സി ഡി എസ്, സൂപ്പർവൈസർ നന്ദി പ്രകാശിപ്പിച്ചു, തുടർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി എക്സൈസ് ഓഫീസർ പ്രമോദ് പി പി,ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി കുടുംബിനികളുടെയും പൊതുജനങ്ങളുടെയും ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ ക്ലാസ്സിൽ സമകാലീന ലഹരിയുടെ വിപത്തുകളെ സംബന്ധിച്ച് സമഗ്രമായ ക്ലാസുകൾ ജനങ്ങൾ വളരെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.ലഹരി വിരുദ്ധപ്രവത്തനങ്ങൾക്കു ഉദ്യോഗസ്ഥരുടെ സേവനങ്ങൾ പൊതുജന ങ്ങൾക്കു ഉപയോഗപ്പെടുത്താവുന്ന രീതികളെ സംബന്ധിച്ചും വിശദീകരിച്ചു.
ചങ്ങരംകുളം:കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.വ്യാഴാഴ്ച…
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കൊച്ചിക്കു പുറമെ കോഴിക്കോട്ടും നടത്താൻ ആലോചിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ്.ടീമിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം…
മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി…
കുറ്റിപ്പുറം : ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയെയും സേവന വേതന വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട്…
എടപ്പാൾ: എടപ്പാൾ ടൗണിൽ അന്യാധീനപ്പെട്ട് കിടന്നിരുന്ന എം.പി. തെയ്യൻ മേനോൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ്…
ആലംകോട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. മാർച്ച് 27, 2025 വൈകുന്നേരം 3:30 ന് ചങ്ങരാങ്കുളം ബസ്റ്റാൻഡിൽ വെച്ച്…