Local newsPONNANI

പൊന്നാനി താലൂക്കിലെ ഒരെയൊരു നൂറുശതമാനം വിജയം. അഭിമാനത്തോടെ എം ഇ എസ്

പൊന്നാനി: ഹയർസെക്കന്ററിയിൽ പൊന്നാനി താലൂക്കിൽ നൂറ് ശതമാനം വിജയം നേടിയ ഏക സ്കൂളായി എം.ഇ എസ് ഹയർസെക്കണ്ടറി. ജില്ലയിൽ 13 സ്‌കൂളുകൾക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാനായത്. ഏറെ പിന്നാക്കമായിരുന്ന പ്രദേശത്ത് വലിയ വിജയക്കുതിപ്പാണ് എം ഇ എസ് നേടിയത്. പഠന രംഗത്തു മാത്രമല്ല കലാകായിക രംഗത്തും തീരദേശത്തെ ഈ സ്‌കൂൾ അഭിമാന നേട്ടമാണ് കൈവരിച്ചത്. പൊന്നാനി സബ് ജില്ലയിലെ കലോത്സവത്തിലും ശാസ്ത്രമേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. ഹൈസ്‌കൂൾ റിസൾട്ടിലും എം.ഇ.എസ് നൂറു ശതമാനം വിജയം നേടിയിരുന്നു. വിജയികളെ സ്‌കൂൾ അധ്യാപക മാനേജ്‌മെന്റ് അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button