Local newsMARANCHERY
പൊന്നാനി താലൂക്കിന്റെ സമഗ്ര ചരിതം പ്രതിപാദിക്കുന്ന പാനൂസ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി
മാറഞ്ചേരി: പൊന്നാനി താലൂക്കിന്റെ സമഗ്ര ചരിതം പ്രതിപാദിക്കുന്ന പാനൂസ ഗ്രന്ഥം പുറത്തിറക്കി.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വെച്ച് പാർലമെന്റ് അംഗം ഡോ: എം പി അബ്ദുസ്സമദ് സമദാനി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
2024 ലെ പൊൻകതിർ പുരസ്കാര ജേതാവ് കെ സി അബൂബക്കർ ഹാജി പാനൂസ ഗ്രന്ഥം ഏറ്റുവാങ്ങി.
ചീഫ് എഡിറ്റർ കെ പി രാമനുണ്ണി, എക്സിക്യൂട്ടീവ് എഡിറ്റർ ടി വി അബ്ദുറഹ്‌മാൻ കുട്ടി, മാനേജിംഗ് എഡിറ്റർ സി എസ് പൊന്നാനി എന്നിവർ സന്നിഹിതരായിരുന്നു.