Local newsPONNANI
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെകടകളിലേക്ക് വെള്ളം കയറി;വ്യാപാരികൾ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു
പൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ഈഴുവത്തിരുത്തി യൂണിറ്റിന്റെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. മഴ പെയ്തതോടെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറി നഷ്ടമുണ്ടായതോടെയാണ് പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയത്. എം.എൽ.എ.യും നഗരസഭയും ദേശീയപാത അധികൃതരുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കാത്തതാണ് വെള്ളക്കെട്ടിനു കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു.അടിയന്തര പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യാപാരികൾ പറഞ്ഞു. ഉപരോധസമരത്തിന് അഡ്വ. കെ.പി. അബ്ദുൽ ജബ്ബാർ, ടി.കെ. രഘു, മൂസ, റഫീഖ്, മൊയ്തുണ്ണി, ഷാജിർ തങ്ങൾ എന്നിവർ നേതൃത്വം നൽകി